Kerala

മാവൂർ ഗ്വാളിയോർ ഫാക്ടറി സ്ഥലത്ത് യുവതലമുറക്കായി വ്യവസായം കൊണ്ടുവരും ദിനേശം പെരുമണ്ണ

മാവൂർ ഗ്വാളിയോർ ഫാക്ടറി സ്ഥലത്ത് യുവതലമുറക്കായി വ്യവസായം കൊണ്ടുവരും ദിനേശം പെരുമണ്ണ. കുന്ദമംഗലം:വരുന്ന നിയമ സഭ തിരഞ്ഞെടുപ്പിൽ കുന്ദമംഗലം നിയോജക മണ്ഡലത്തിൽ യു ഡി എഫ് സ്വതന്ത്രനായി മത്സരിക്കുന്ന ദിനേശ് പെരുമണ്ണ വാർത്ത മാധ്യമ സുഹൃത്തുക്കളുടെ യോഗം വിളിച്ചു ചേർത്തു.കാരന്തൂർ അജ് വ
ഹോട്ടലിൽ വെച്ച് നടന്ന യോഗത്തിൽ മാധ്യമ രംഗത്തെ പ്രവർത്തകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമായും കുന്ദമംഗലം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ വിജയിച്ചാൽ ശ്രദ്ധ ചെലുത്താനായി പരിശ്രമിക്കുമെന്ന് അദ്ദേഹം യോഗത്തിൽ പറഞ്ഞു.ജില്ലാ ജില്ലാപഞ്ചായത്തിൽ പ്രവർത്തിക്കുന്ന സമയത്തെ പ്രവർത്തനങ്ങൾ പോലെ അത് ജനങ്ങൾക്കിടയിൽ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പ്രയത്‌നിക്കുമെന്നും ദിനേശ് പെരുമണ്ണ പറഞ്ഞു.ചടങ്ങിൽ നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ ഇ എം ജയപ്രകാശൻ , കൺവീനർ കെഖാദർ മാസ്റ്റർ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു നെല്ലൂളി , മീഡിയ ചെയർമാൻ സിയാലി,യു ഡി എഫ് നേതാക്കളായ കെ. മൂസമൗലവി,വിനോദ് പടനിലം,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരിയിൽ അലവി, എൻ പി ഹമീദ് മാസ്റ്റർ . എ കെ.ഷൗക്കത്തലി എന്നിവർ പങ്കെടുത്തു.കുന്ദമംഗലം മണ്ഡലത്തിന്റെസമഗ്ര വികസനത്തിനായി കൂടെ ഉണ്ടാകുമെന്നും ഈ വരുന്ന തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് കൂടെ ഉണ്ടാകണമെന്നും ദിനേശ് പെരുമണ്ണ അഭ്യർത്ഥിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!