കൊടുവള്ളി നഗരസഭയിൽകൊറോണ ജാഗ്രതാ വാരാചരണത്തിൻ്റെഭാഗമായി യാത്രക്കാരടക്കമുള്ളവർക്ക്ബസ് സ്റ്റാൻ്റിൽ കൈ കഴുകാനുള്ള സൗകര്യം ഒരുക്കി നഗരസഭ. സ്റ്റാൻ്റിൽ ഇറങ്ങുന്ന മുഴുവനാളുകളും കൈവൃത്തിയാക്കിയതിന് ശേഷമേ നഗരസഭയിൽ പ്രവേശിക്കാവൂ. പദ്ധതിയുടെ ഉൽഘാടനം നഗരസഭ ചെയർപേഴ്സൺശരീഫ കണ്ണാടി പൊയിൽ നിർവ്വഹിച്ചു. വൈസ് ചെയർമാൻ എ പി മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
അതോടൊപ്പം സ്ഥാപനങ്ങളിലെ പരിശോധന ചൊവ്വാഴ്ചയും തുടർന്നു. സ്വർണ്ണ പണിശാലകൾ,സ്വർണ്ണ ഉരുക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപന ഉടമകളുടെയും ജീവനക്കാരുടെയും യോഗംഈ മാസം 20ന് (വെള്ളിയാഴ്ച) വിളിച്ച് ചേർക്കും. പ്രതിരോധ പരിപാടിയിൽ കച്ചവടക്കാരുടെ സഹകരണം അഭിനന്ദനാർഹമാണ്. നഗരസഭയിലെപള്ളികളിൽ അംഗശുദ്ധി വരുത്തുന്നതിന് ടാപ്പുകൾ മാത്രമാണ് ഉപയോഗിക്കുന്നത്.ഹൗളുകൾ മുഴുവനും അടച്ചിട്ടിരിക്കുകയാണ്.
മലപ്പുറത്തെ കൊറോണ ബാധ കണ്ടെത്തിയ ഉംറ തീർത്ഥാടകർ വന്ന വിമാനത്തിൽ സഞ്ചരിച്ച രണ്ട് പേരെ കണ്ടെത്തി വീട്ടിൽ നിരീക്ഷണത്തിലാക്കി. നഗരസഭയിലെ വിവിധസ്ഥലങ്ങളിൽ യാത്ര ചെയ്യുന്നവരും പൊതുജനങ്ങളും യഥാസമയം വിവരങ്ങൾ ബദ്ധപ്പെട്ടവരെഅറിയിക്കണം.പരിശോധനയ്ക്ക് നഗരസഭ വൈസ്ചെയർമാൻ എ പി മജിദ് മാസ്റ്റർ, നഗരസഭ ഹെൽത്ത് ജീവനക്കാരായ സജികുമാർ, ജെഎച്ച്ഐ പ്രസാദ്, മിനി, കൊടുവള്ളി പോലീസ് ഓഫീസർ മിനി തുടങ്ങിയവർ പങ്കെടുത്തു.