കുന്ദമംഗലം : കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതി രൂപവത്കരണത്തിന്റെ ഭാഗമായ വികസന സെമിനാർ മുൻ എം.എൽ.എ യു.സി രാമൻ ഉദ്ഘാടനം ചെയ്തു. രാജീവ് ഗാന്ധി സേവാഘർ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഫസീല അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് വിനോദ് പടനിലം സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ധന്യ ബാബുരാജ് 2026-27 വാർഷിക പദ്ധതിയുടെ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ ഷൗക്കത്തലി,ആരോഗ്യ വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.പി ബബിത, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി സംജിത്ത്,ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ നദീറ, കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.നൂറുദ്ദീൻ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത,മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത്, പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. വി ജാഫർ,പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി രാജൻ,ബ്ലോക്ക് മെമ്പർവി.ദീപ, രാഷ്ട്രീയപാർട്ടിയിൽ പ്രതിനിധികളായ ഇ. എം ജയപ്രകാശ്, ഹംസ മാസ്റ്റർ, പി.പി ഷിനിൽ, തളത്തിൽ ചക്രായുധൻ തുടങ്ങിയവർ സംസാരിച്ചു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ

