കുന്ദമംഗലം: കൊതുകു നിയന്ത്രണത്തിൻ്റെ ഭാഗമായി കുന്ദമംഗലം ടൗണിലെ വയനാട് റോഡിലെ പൊതു ഓടകൾ കേന്ദ്രീകരിച്ച് ഇന്ന് ആരോഗ്യ വകുപ്പിൻ്റെയും കുന്ദമംഗലം ഗ്രാമപഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ സ്പ്രേയിങ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. സി.വി. സംജിത്ത്, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ. ബാബു മോൻ, ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. ശ്രീബ പുൽക്കുന്നുമ്മൽ, വാർഡ് മെമ്പർ ശ്രീമതി. മിന്നത്ത് ,ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ നെൽസൺ.എൻ.എൻ, അക്ഷയ് കുമാർ . സി.പി എന്നിവർ നേതൃത്വം നൽകി.
കൊതുകുശല്യം; ഓടകളിൽ സ്പ്രേയിങ് നടത്തി

