മലപ്പുറം കോഡൂരില്‍ പഞ്ചായത്ത് മാലിന്യ സംഭരണ കേന്ദ്രത്തിന് തീപിടിച്ചു. ഒരു മണിയ്ക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് തീപ്പടര്‍ന്നത്. ഷെഡിന് പുറത്തു നിന്നാണ് ആദ്യം തീ ഉയര്‍ന്നത്. ഈ സമയം ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ഷഡ്ഡിനകത്ത് ഉണ്ടായിരുന്നു. ഇവരാണ് അധികൃതരെ വിവരമറിയിച്ചത്. മതിയായ സുരക്ഷ ഇല്ലാതെയാണ് സംസ്‌കരണ കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഫയര്‍ഫോഴ്സ് എത്തി ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമായത്.
മലപ്പുറത്ത് പഞ്ചായത്ത് മാലിന്യ സംഭരണ കേന്ദ്രത്തിന് തീപിടിച്ചു

