Kerala News

കോഴിക്കോട് വെളളയിൽ നിന്ന് കാണാതായ പെൺകുട്ടി തിരികെയെത്തി;ഇന്ന് തന്നെ സിഡബ്യുസിക്ക് മുന്നിൽ ഹാജരാക്കും

കഴിഞ്ഞ ദിവസം കോഴിക്കോട് വെളളയിൽ നിന്ന് കാണാതായ പെൺകുട്ടി തിരികെയെത്തി.വെളളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും പുറത്തുകടക്കാൻ ശ്രമിച്ചതിനെ തുടർന്ന് വീട്ടുകാർക്കൊപ്പം അയച്ച പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്.സ്കൂളിലേക്കെന്ന് പറഞ്ഞിറങ്ങിയ കുട്ടി സ്കൂളിലെത്തിയില്ലെന്ന വിവരത്തെ തുടർന്നാണ് രക്ഷിതാക്കൾ വെളളയിൽ പൊലീസിൽ പരാതി നൽകിയത്.
പൊലീസ് അന്വേഷണം തുടരുന്നതിനിടെ കുട്ടി ഇന്നലെ രാത്രിയാണ് വീടെത്തിയെന്ന് രക്ഷിതാക്കൾ ബാലക്ഷേമ സമിതിയിയെ വിവരമറിയിച്ചത്. കുട്ടിയെ ഇന്ന് തന്നെ സിഡബ്യുസിക്ക് മുന്നിൽ ഹാജരാക്കും. ജനുവരി 26നാണ് ബാലികാമന്ദിരത്തിലെ ആറ് കുട്ടികൾ പുറത്തുകടക്കാൻ ശ്രമിക്കുന്നത്. ഇതിൽ രണ്ടുപേരെ കർണാടകത്തിൽ വച്ചും നാലുപേരെ മലപ്പുറത്ത് വച്ചും കണ്ടെത്തുകയായിരുന്നു.ബാലമന്ദിരത്തിലെ മോശം സാഹചര്യം കാരണമാണ് പുറത്തുകടക്കാൻ ശ്രമം നടത്തിയതെന്ന് കുട്ടികൾ നേരത്തെ പൊലീസിന് മൊഴിനൽകിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!