ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നയപ്രഖ്യാപനപ്രസംഗം തുടങ്ങി.നയ പ്രഖ്യാപനം ഒരു മണിക്കൂർ 5 ,മിനുട്ട് 50 സെക്കന്റ് നീണ്ടു നിന്നു ഗവര്‍ണര്‍ നിയമസഭാ മന്തിരത്തില്‍ എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. ഗവര്‍ണര്‍ മടങ്ങിപോകണമെന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പ്രകടനവുമായി പുറത്തേയ്ക്ക് പോയ പ്രതിപക്ഷം സഭാ കവാടത്തില്‍ പ്രതിഷേധിച്ചു. ഗവർണറും സർക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കേ, അവസാനനിമിഷം വരെ സർക്കാരിനെ മുൾമുനയിൽ നിർത്തിയാണ് ഗവർണർ ഒടുവിൽ നയപ്രഖ്യാപനപ്രസംഗം വായിക്കാമെന്ന് സമ്മതിച്ചത്. ഗവർണർ കയറി വന്ന ഉടൻ ‘ഗവർണർ ഗോ ബാക്ക്’ വിളികളും ബാനറുകളുമായി രംഗത്തെത്തി. പ്രതിഷേധമുദ്രാവാക്യങ്ങൾക്കിടെയാണ് ഗവർണർ പോഡിയത്തിലേക്ക് നടന്ന് കയറിയത്.നയപ്രഖ്യാപനത്തില്‍ ഒപ്പിടാതെ ഏറെനേരം സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം ഇന്നലെ വൈകീട്ടാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിട്ടത്. മുഖ്യമന്ത്രിയുടെ നേരിട്ടെത്തിയുള്ള അനുനയത്തിനും വഴങ്ങാത്ത ഗവര്‍ണര്‍, പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെ തല്‍സ്ഥാനത്തുനിന്നു മാറ്റിയ ശേഷമാണ് നയപ്രഖ്യാപനത്തില്‍ ഒപ്പിട്ടത്.