സെക്രട്ടറിയേറ്റിന് മുന്നില്‍ കെഎസ്യു മാര്‍ച്ചിനു നേരെയുണ്ടായ പോലീസ് അതിക്രമം ഡിവൈഎഫ്ഐയുടെ തിരക്കഥയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ.
നെയിം ബോര്‍ഡ് പോലും ഇല്ലാത്ത പോലീസുകാരാണ് പ്രവര്‍ത്തകരെ ആക്രമിച്ചത്. അവര്‍ യഥാര്‍ഥ പോലീസല്ലെന്നും യൂണിഫോം ധരിച്ചെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നും ഷാഫി ആരോപിച്ചു.
സമരം ചെയ്യുന്ന പിഎസ്സി ഉദ്യോഗാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ കെഎസ്യു മാര്‍ച്ചിനു നേരെയുണ്ടായ അതിക്രമത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്.