മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് പോലും തയാറാകാത്തത് പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തൊഴിലില്ലാത്ത ചെറുപ്പക്കാരോട് എന്തും ചെയ്യാമെന്നാണോ? ഇത് എന്ത് ക്രൂരതയാണെന്നും അദ്ദേഹം ചോദിച്ചു.പകരം ലിസ്റ്റില്ലാതെ എന്തിന് നിലവിലുണ്ടായിരുന്ന ലിസ്റ്റ് റദ്ദാക്കിയെന്ന് മുഖ്യമന്ത്രി മറുപടി പറയണം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പകരം ലിസറ്റില്ലാതെ ഒരു പിഎസ്‌സി ലിസ്റ്റ് പോലും റദ്ദാക്കിയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പിണറായി വിജയന്‍ താനാണ് ഉദ്യോഗാര്‍ഥികളുടെ കാല് പിടിക്കേണ്ടതെന്ന് പറയുകയുണ്ടായി, എന്നാല്‍ അതിനെ കുറിച്ചൊന്നും ഇപ്പോള്‍ പറയുന്നില്ല. എന്നാല്‍ ഉദ്യോഗാര്‍ഥികളെ അപമാനിക്കരുത്, വിഷയത്തില്‍ മന്ത്രിതല ചര്‍ച്ചയാണ് വേണ്ടത്. എല്ലാവര്‍ക്കും തൊഴില്‍ നല്‍കണമെന്നല്ല, ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യണം. സുതാര്യമായി നിയമനങ്ങള്‍ നടത്തണമെന്നുമാണ് ആവശ്യപ്പെടുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.മറ്റൊരു മാര്‍ഗമില്ലാത്തതുകൊണ്ടാണ് താല്‍ക്കാലിക ജീവനക്കാരെ ഇനിയും സ്ഥിരപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുമെന്നും പറയുന്നു. കേരളത്തിലെ യുവജനങ്ങളെ അപമാനിക്കലാണിതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.