Kerala News

ശോഭ മത്സരിക്കുന്നില്ലെന്ന കാര്യം അറിയില്ലെന്ന് കെ. സുരേന്ദ്രന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന്‍ മത്സരിക്കുന്നില്ലെന്ന കാര്യം താന്‍ അറിഞ്ഞില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന ശോഭയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ആരംഭിച്ച 48 മണിക്കൂര്‍ ഉപവാസത്തിനിടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് ശോഭ മാധ്യമങ്ങളോട് പ്രതികരിച്ചത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന തീരുമാനം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചിട്ടുണ്ട്. സ്ത്രീകള്‍ മത്സരരംഗത്ത് വരണമെന്നാവശ്യപ്പെട്ട ആളാണ് താന്‍. മത്സരത്തില്‍ നിന്ന് പിന്മാറുന്നത് കൂടുതല്‍ സ്ത്രീകള്‍ മത്സരരംഗത്ത് വരാനാണെന്നും ശോഭ വ്യക്തമാക്കി.

മോദിയും ആര്‍.എസ്.എസും ഇടപെട്ടതോടെയാണ് ശോഭ സുരേന്ദ്രന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ചത്. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിന്ന ശോഭാ സുരേന്ദ്രന്‍ 10 മാസത്തെ ഇടവേളക്കു ശേഷമാണ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. അതിനിടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള പുതിയ നീക്കം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!