Trending

നായര്‍കുഴി, കൊടല്‍ സ്കൂള്‍ കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1 കോടി രൂപ വീതം അനുവദിച്ച രണ്ട് സ്കൂളുകളുടെ കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ മുഖ്യമന്ത്രി പിണറായി
വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഉദ്ഘാടനം ചെയ്തു. നായര്‍കുഴി ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍, കൊടല്‍ ജി.യു.പി സ്കൂള്‍ എന്നിവിടങ്ങളിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചത്.

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ 10 സ്കൂളുകള്‍ക്കാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി കെട്ടിട നിര്‍മ്മാണത്തിന് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഒന്നാം ഘട്ടത്തില്‍ 5 കോടി രൂപ അനുവദിച്ച
ആര്‍.ഇ.സി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, 1 കോടി രൂപ അനൂവദിച്ച മാവൂര്‍ ജി.യു.പി സ്കൂള്‍ എന്നിവയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചു കഴിഞ്ഞതാണ്.

രണ്ടാം ഘട്ടത്തില്‍ 3.5 കോടി രൂപ അനുവദിച്ച കുറ്റിക്കാട്ടൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 18 ക്ലാസ് റൂമുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കുന്ന പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്.

മൂന്നാം ഘട്ടത്തില്‍ 3 കോടി രൂപ വീതം അനുവദിച്ച മാവൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, പെരിങ്ങളം ഹയര്‍ സെക്കണ്ടറി സ്കൂള്‍ കെട്ടിടങ്ങളുടേയും 1 കോടി രൂപ വീതം അനുവദിച്ച
മാവൂര്‍, മണക്കാട്, എല്‍.പി സ്കൂളുകളുടേയും, പെരുമണ്ണ,
ഇരിങ്ങല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളുടേയും പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ധനകാര്യ വകുപ്പ് മന്ത്രി ടി.എം തോമസ് ഐസക് മുഖ്യാതിഥിയായി. പി.ടി.എ റഹീം എം.എല്‍.എ ശിലാഫലക അനാഛാദനം നിര്‍വ്വഹിച്ചു.

ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി ശാരുതി, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് ഗഫൂര്‍ ഓളിക്കല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ രാജീവ് പെരുമണ്‍പുറ, നാസര്‍ എസ്റ്റേറ്റ്മുക്ക്, ബ്ലോക്ക് മെമ്പര്‍മാരായ സുജിത് കാഞ്ഞോളി, എന്‍.കെ നദീറ, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എന്‍ ജയപ്രശാന്ത്, പി ബാബുരാജന്‍, ബിന്ദു ഗംഗാധരന്‍, അബ്ദുല്‍ ഖാദര്‍, റീന മാണ്ടിക്കാവ്, എം ശിവാനന്ദന്‍, ഡി.ഡി.ഇ വി.പി മിനി, എ.ഇ.ഒ മാരായ കെ.ജെ പോള്‍, പി.സി ഗീത, എം.ടി രാധികൃഷ്ണന്‍, ലത്തീഫ് കുറ്റിക്കുളം. പി.കെ ഗിരീഷ് കുമാര്‍, കെ.സി സുകുമാരന്‍, ടി.കെ വേലായുധന്‍, എന്‍. മുഹമ്മദ്, പി മിനി, എം മണികണ്ഠന്‍, സി രവീഷ്, പ്രശാന്ത് ഈരാട്ടില്‍, പി.എം മുഹമ്മദലി, എം ശശിധരന്‍, ഷൈനി സജീവന്‍, എന്‍ ശ്രീലത
സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!