മുന്‍ മന്ത്രി വി.എസ് ശിവകുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തേക്കും. ശിവകുമാറിനെ കൂടാതെ പെഴ്സണല്‍ സ്റ്റാഫും സുഹൃത്തുക്കളും കേസില്‍ പ്രതി ചേര്‍ക്കപ്പെടും.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഈ മാസം 15-നാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ജനുവരി 20-ന് ഡയറക്ടര്‍ നല്‍കിയ അപേക്ഷയിലായിരുന്നു നടപടി. അന്വേഷണം വിജിലന്‍സ് പ്രത്യേക സെല്ലിനെ ഏല്‍പിച്ചു കൊണ്ട് കഴിഞ്ഞ ദിവസം തന്നെ ഉത്തരവിറങ്ങിയിരുന്നു.
ശിവകുമാറിനെ കൂടാതെ ബിനാമികളായ ശാന്തിവിള രാജേന്ദ്രന്‍, ഡ്രൈവര്‍ ഷൈജു ഹരന്‍, എന്‍.എസ് ഹരികുമാര്‍ തുടങ്ങി ഏഴ് പേര്‍ കേസില്‍ പ്രതിയാകും. പ്രത്യേക സെല്‍ എസ്.പിക്കാണ് അന്വഷണ ചുമല. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ വി.എസ് ശിവകുമാര്‍ അധികം വൈകാതെ അന്വേഷണസംഘത്തിന്റെ മുന്നില്‍ ഹാജരാകേണ്ടി വരും.

