സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കഥാപ്രസംഗത്തിൽ ഹാട്രിക് വിജയം നേടി ഗൗരി കവിരാജ്. സെൻ്റ്മേരിസ് എച്ച്എസ്എസ് മോറകാലഎറണാകുളം ജില്ലയിലെ വിദ്യാർത്ഥിനി ആയ ഗൗരി മോണോ ആക്ടിനും എ ഗ്രേഡ് നേടിയിട്ടുണ്ട്. 7, 8, 9ക്ലാസിൽ തുടർച്ചയായി ജില്ലയിൽ വിജയം കരസ്ഥമാക്കിയിട്ടുണ്ട്. തകഴിയുടെ രണ്ടിടങ്ങഴിയെ ആധാരമാക്കി ഇടക്കൊച്ചി സലിംകുമാർ രചിച്ച കെടാത്ത ചൂട്ട് എന്ന കഥാപ്രസംഗം ആവിഷ്കാരമാണ് അവതരിപ്പിച്ചത്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹാട്രിക് വിജയം നേടി ഗൗരി കവിരാജ്

