തൃശ്ശൂര്‍: വിലക്ക് ലംഘിച്ച് തൃശൂരില്‍ ടിഎന്‍ പ്രതാപനായി വീണ്ടും ചുമരെഴുത്ത്. തൃശൂര്‍ എളവള്ളിയിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞദിവസം വെങ്കിടങ്ങ് സെന്ററില്‍ എഴുതിയ ചുവരെഴുത്ത് ടി എന്‍ പ്രതാപന്‍ ഇടപെട്ടു തന്നെ മായ്പ്പിച്ചിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുന്‍പേ ചുവരെഴുതരുതെന്ന് നേതൃത്വം നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശം ലംഘിച്ചാണ് എളവള്ളിയില്‍ പുതിയ ചുവരെഴുതിയത് പ്രത്യക്ഷപ്പെട്ടത്.
വിലക്ക് ലംഘിച്ച് തൃശൂരില്‍ ടിഎന്‍ പ്രതാപനായി വീണ്ടും ചുമരെഴുത്ത്

