ജമ്മു: കത്വകേസിലെ അഭിഭാഷകയും, ജമ്മുകശ്മീരിലെ കോൺഗ്രസ് വക്താവുമായ ദീപിക രജാവത്ത് പാർട്ടിയിൽ നിന്ന് രാജി വച്ചു. ഭാരത് ജോഡോ യാത്ര കശ്മീരിലേക്ക് നാളെ കടക്കാനിരിക്കെ, ദീപിക രജാവത്തിൻറെ രാജി കോൺഗ്രസിന് വലിയ ക്ഷീണമായി. മുൻ മന്ത്രി ചൗധരി ലാൽ സിംഗിനെ ഭാരത് ജോഡോ യാത്രയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ദീപിക രജാവത്ത് രാജി വയ്ക്കാൻ തീരുമാനിച്ചത്. ഏറെ കോളിളക്കമുണ്ടാക്കിയ കത്വ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിട്ടയാളാണ് ചൗധരി ലാൽ സിംഗ്. ക്വത്വ പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം നിന്ന തനിക്ക്, ചൗധരി ലാൽ സിംഗിനൊപ്പം വേദി പങ്കിടാനാവില്ലെന്നറിയിച്ചാണ് ട്വിറ്ററിലൂടെ ദീപിക രാജി പ്രഖ്യാപിച്ചത്.
ഭാരത് ജോഡോ യാത്ര കശ്മീരിലേക്ക് കടക്കാനിരിക്കെ കോൺഗ്രസിന് തിരിച്ചടി; കത്വ കേസ് അഭിഭാഷക പാർട്ടി വിട്ടു
![](https://kunnamangalamnews.com/wp-content/uploads/2023/01/da254e8e-30f9-4252-8c4a-954f60932028.jpg)