ബാര്‍ കോഴക്കേസില്‍ ബിജു രമേശിനെതിരെ തുടര്‍ നടപടിയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. കോടതിയില്‍ കൃത്രിമം കാട്ടിയ സിഡി ഹാജരാക്കിയെന്ന പരാതിയിലാണ് നടപടി. പരാതി സ്വീകരിക്കാന്‍ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് നിര്‍ദേശം നല്‍കിയത്.
ബിജു രമേശ് കോടതിയില്‍ ഹാജരാക്കിയ സിഡിയില്‍ കൃത്രിമം കാണിച്ചതായി ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. ബാറുടമകളുടെ യോഗത്തിലെ സംഭാഷണമാണ് സിഡിയിലെ ശബ്ദരേഖയില്‍ ഉണ്ടായിരുന്നത്. നടപടിയെടുക്കാന്‍ വിസമ്മതിച്ച മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെയുള്ള ഹര്‍ജിയിലാണ് വിധി.
തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് ശ്രീധരനാണ് കേസിലെ ഹര്ജിക്കാരന്. ബാര്‍ കോഴക്കേസില്‍ രഹസ്യമൊഴി നല്‍കിയപ്പോഴായിരുന്നു എഡിറ്റഡ് സിഡി മജിസ്ട്രേറ്റിന് കൈമാറിയത്.