വിധിയെ തോല്പിച്ച് സിനിമാക്കാരനാകാൻ മുഹമ്മദ് ഷാൻ.2013 ൽ 7ക്ലാസ്സിൽ പഠിക്കുമ്പോൾ ആക്സിഡന്റ് പറ്റി വീൽ ചെയറിൽ ആയ വ്യക്തിയാണ് ശ്രീകാര്യം ചെമ്പഴുത്തി സ്വദേശിയായ മുഹമ്മദ് ഷാൻ. പത്ത് വർഷത്തോളം പുറം ലോകം കാണാതെ വീടിന്റെ ഉള്ളിൽ തന്നെ കഴിഞ്ഞ ഷാൻ കഴിഞ്ഞ വർഷമായാണ് ഇലക്ട്രിക്ക് വീൽ ചെയറിന്റെ സഹായത്തോടെ പുറത്തേക്കിറങ്ങാൻ തുടങ്ങിയത്.നാലാൾ അറിയുന്ന തിരക്കഥാകൃത്ത് ആകാനാഗ്രഹിക്കുന്ന ഷാൻ ആദ്യമായിട്ടാണ് ഐ എഫ് എഫ് കെ യിൽ എത്തുന്നത്. ഡിസ്റ്റന്റ് ആയി ഡിഗ്രി ചെയ്യുന്ന ഷാൻ അതിന്റെ കൂടെത്തന്നെ തിരക്കഥാ പഠനവും കൊണ്ട് പോകുന്നുണ്ട്. സിനിമാക്കാരൻ ആകാനുള്ള ആഗ്രഹം കൊണ്ടാണ് ഇവിടെ എത്തിയതെന്നും ഇവിടെ വെച്ച് ഒരുപാട് പേരെ കാണാനും പരിചയപ്പെടാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഷാൻ പറഞ്ഞു. തിരക്കഥാകൃത്ത് ആകാൻ ആഗ്രഹിക്കുന്ന ഷാൻ, തിരക്കഥയുടെ പണിപ്പുരയിൽ ആണെന്നും സംവിധായകൻ കൃഷാന്തിനെ കാണാനും കഥ പറയാനും ആഗ്രഹമുണ്ടെന്നും പറഞ്ഞു. വീട്ട് ജോലിക്ക് പോകുന്ന ഉമ്മയുടെ വരുമാനമാണ് ഷാനിന്റെ കുടുംബത്തിന്റെ ഏക ആശ്രയം
കാട്ടാക്കട സ്വദേശിയായ സിദ്ധാർത്ഥിന് ബൈക്കിന് കുറുകെ പട്ടി ചാടിയാണ് അപകടം സംഭവിക്കുന്നത്. മൂന്ന് വർഷം മുൻപ് പറ്റിയ ആക്‌സിഡന്റിൽ പരിക്ക് ചെറുതായിരുന്നെങ്കിലും നട്ടെല്ലിനേറ്റ ക്ഷതം സിദ്ധാർത്ഥിനെ വീൽ ചെയറിലാക്കി. രണ്ട് വർഷത്തോളം വീടിനുള്ളിൽ തന്നെയായിരുന്ന സിദ്ധാർത്ഥ് കഴിഞ്ഞ വർഷം മുതലാണ് വെളിയിൽ ഇറങ്ങി തുടങ്ങിയത്.എംപ്ലോയ്‌മെന്റ് എക്സ്ചെയ്ഞ്ചിൽ താത്കാലിക തസ്തികയിൽ ക്ലാർക്ക് ആയി ജോലി ചെയ്യുന്ന സിദ്ധാർത്ഥ് ആദ്യ തവണയാണ് ഐ എഫ് എഫ് കെയിൽ എത്തുന്നത്
വിധിയെ തോല്പിച്ച് സിനിമാക്കാരനാകാൻ മുഹമ്മദ് ഷാൻ
