കോഴിക്കോട്: കോഴിക്കോട്ടെ സ്വിഗ്ഗി ഭക്ഷണ വിതരണ ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു. തൊഴില്‍മന്ത്രിയുടെ ഇടപെടലിലാണ് അനിശ്ചിതകാല സമരം നിര്‍ത്തിയത്. 23ന് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കും. ജില്ലാ ലേബര്‍ ഓഫീസറുമായും ഇന്ന് ചര്‍ച്ചയുണ്ടാകും.
ഇന്നലെ സമരം ചെയ്ത സ്വിഗ്ഗിയുടെ സിഐടിയു യൂണിയന്‍ നേതാവിന് മര്‍ദനമേറ്റിരുന്നു. തലക്ക് പരിക്കേറ്റ അമീര്‍ ചികിത്സയിലാണ്. മാനേജ്‌മെന്റിന്റെ ആളുകളാണ് മര്‍ദ്ദിച്ചതെന്ന് ജീവനക്കാര്‍ പറഞ്ഞു. ആദ്യം സെക്യൂരിറ്റിക്കാരനെ ജീവനക്കാര്‍ മര്‍ദിച്ചെന്നാണ് മാനേജ്‌മെന്റിന്റെ വാദം.