കോഴിക്കോട്: ഫറോക്ക് ഇ.എസ്.ഐ ആശുപത്രിക്കുള്ളില്‍ മൂര്‍ഖനെ കണ്ടെത്തി. രോഗികളും ജീവനക്കാരും തലനാരിഴക്കാണ് പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ആശുപത്രിയിലെ ഇ.സി.ജി റൂമിലാണ് വിഷപ്പാമ്പിനെ കണ്ടത്.
മുറിയിലെ റാക്കിനിടയിലെ മൂര്‍ഖന്‍ പാമ്പിനെ ജീവനക്കാരനാണ് ശ്രദ്ധിച്ചത്.
ദിവസവും നൂറുകണക്കിനാളുകള്‍ എത്തുന്ന ആശുപത്രിയാണിത്. ആശുപത്രിക്ക് ചുറ്റുമുള്ള കാട് വെട്ടിത്തെളിക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു.