കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. ആർഎസ്എസിനോട് കെപിസിസി അധ്യക്ഷൻ സ്വീകരിച്ച മൃദുസമീപനം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ ക്യാമ്പില്‍ ഉയര്‍ന്ന വിമര്‍ശനം.താങ്ങി നിർത്തുന്നുവെന്ന രീതിയിൽ സംസാരിച്ചാലും നാക്ക് പിഴയായി കണക്കാക്കി കൈയ്യും കെട്ടി വായും പൊത്തി മിണ്ടാതിരിക്കാനാവില്ല. അങ്ങനെ പറയുന്നവർ ഒറ്റുകാരാണ്. ശശി തരൂരിന് ഭ്രഷ്‌ട് കൽപ്പിച്ചാൽ യൂത്ത് കോൺഗ്രസ് വേദിയൊരുക്കും. പാലക്കാട് ജില്ലയിലെ കോങ്ങാട് സീറ്റ് മുസ്ലിം ലീഗിൽ നിന്നും കോൺഗ്രസ് തിരിച്ചെടുക്കണമെന്നും യൂത്ത് കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിൽ ആവശ്യപ്പെട്ടു.അട്ടപ്പാടിയില്‍ വെച്ച് രണ്ട് ദിവസമായി നടക്കുന്ന ക്യാമ്പിലാണ് കെ.പി.സി.സി നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ന്നത്. ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍ കുമാര്‍ ചാലക്കുഴിയാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചത്.