പെരിയ ഇരട്ട കൊലക്കേസ് സി.പി.എം. നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കുവേണ്ടി വക്കാലത്ത് ഏറ്റെടുത്ത് അഡ്വ. സി.കെ. ശ്രീധരന്‍. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ എറണാകുളം സി.ബി.ഐ (രണ്ട്) കോടതിയില്‍ ഇദ്ദേഹം ഹാജരായി.മുന്‍ കെ.പി.സി.സി. വൈസ് പ്രസിഡന്റായ സി.കെ. ശ്രീധരന്‍ ആഴ്ചകള്‍ക്ക് മുന്‍പാണ് സി.പി.എമ്മില്‍ ചേര്‍ന്നത്.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും രാഷ്ട്രീയ വൈരാഗ്യം മൂലം സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. ഈ കേസിലാണ് മുൻ കോണ്‍ഗ്രസ് നേതാവും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ സി.കെ ശ്രീധരന്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്.അതിനിടെ ശ്രീധരനെതിരെ കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുബം രംഗത്തെത്തി സി കെ ശ്രീധരൻ തങ്ങളെ ചതിച്ചുവെന്നാണ് കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുബത്തിന്‍റെ ആരോപണം. വീട്ടിലെ ഒരംഗത്തെപോലെ നിന്ന് ഫയലുകളെല്ലാം പരിശോധിച്ചു. ഗൂഢാലോചനയിലും തെളിവ് നശിപ്പിക്കുന്നതിലും സി കെ ശ്രീധരന്റെ പങ്ക് കൂടി അന്വേഷിക്കണമെന്ന് സിബിഐയോട് ആവശ്യപ്പെടുമെന്നും ഇരുവരുടെയും കുടുംബം പറഞ്ഞു.