Kerala News

നിലവിലെ പ്രതിസന്ധിക്ക് നേതൃമാറ്റമല്ല പരിഹാരം,ദില്ലിയിൽ നിന്നും നേതാക്കളെ കൊണ്ടു വരാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല ; കെ.സി.വേണുഗോപാൽ

കേരളത്തിൽ തദ്ദേശേതെരഞ്ഞെടുപ്പിനെ നേരിടുന്നതിൽ പാർട്ടിക്ക് പാളിച്ച ഉണ്ടായെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പാളിച്ചകൾ കണ്ടെത്തി അവ തിരുത്തി മുന്നോട്ട് പോകണമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു നിലവിലെ പ്രതിസന്ധിക്ക് നേതൃമാറ്റമല്ല പരിഹാരമെന്നും അഭിപ്രായപ്പെട്ടു.

ദില്ലിയിൽ നിന്നും നേതാക്കളെ കൊണ്ടു വരാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു. . കേരള കോൺ​ഗ്രസ് ജോസ് വിഭാ​ഗം മുന്നണി വിട്ടു പോയതടക്കമുള്ള വിഷയങ്ങൾ ച‍ർച്ച ചെയ്യേണ്ടതുണ്ടെന്നും വെൽഫെയ‍ർ പാർട്ടിയുടെ കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടാവേണ്ടതില്ലെന്നും വേണുഗോപാൽ പറഞ്ഞു. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നി‍ർണയം പാളിയെന്നാണ് എഐസിസിയുടെ വിലയിരുത്തൽ. കേരളത്തിൽ ഗ്രൂപ്പടിസ്ഥാനത്തിൽ സ്ഥാനാർത്ഥി നിർണ്ണയം നടന്നുവെന്നും വെൽഫയർ പാർട്ടിയുമായുള്ള ബന്ധം അനാവശ്യമായിരുന്നെന്നും എഐസിസി വിലയിരുത്തുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!