സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. പവന് 60 രൂപകൂടി 37,120 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 20 രൂപ വർധിച്ച് 4640 രൂപയുമായി. ഇന്നലെ പവന് 36,960 രൂപയായിരുന്നു വില. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തുന്നത്.
അതേസമയം, ആഗോള വിലയിൽ സ്ഥിരത കൈവരിച്ചിട്ടുണ്ട്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,864.36 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.35ശതമാനം ഉയർന്ന് 49,770 രൂപയിലുമെത്തി.

