Local

അറിയിപ്പുകള്‍

ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ജില്ലയില്‍

ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഡിസംബര്‍ 20, 23 തീയതികളില്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 20 ന് രാവിലെ 11 മണിക്ക് കൊയിലാണ്ടി കൊല്ലം ടൗണ്‍ മല്‍സ്യമാര്‍ക്കറ്റ് തറക്കല്ലിടല്‍, നാല് മണിക്ക് എലത്തൂര്‍ സേതു സീതാറാം എല്‍.പി സ്‌കൂള്‍ –  ഹാള്‍ ഉദ്ഘാടനം, 6 മണിക്ക് ബാലുശ്ശേരി ഫെസ്റ്റ് ഉദ്ഘാടനം, 23 ന് 5 മണിക്ക് കോഴിക്കോട് സ്റ്റേഡിയം -ജില്ലാ വ്യവസായ കേന്ദ്രം ജില്ലാ വിപണനമേള ഉദ്ഘാടനം.

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മഹോത്സവം 20 മുതല്‍

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ വൈദ്യര്‍ മഹോത്സവം ഡിസംബര്‍ 20 മുതല്‍ ജനുവരി ആറ് വരെ കൊണ്ടോട്ടിയില്‍ നടക്കും. 23-നാണ് വൈദ്യര്‍ സ്മാരക പ്രഭാഷണം.  ‘ദേശം, ചരിത്രം, ഇതിഹാസം: ബഹുസാംസ്‌കാരികതയുടെ പാഠങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഫ. സുനില്‍ പി. ഇളയിടം വൈകീട്ട് അഞ്ചിന് വൈദ്യര്‍ സ്മാരക പ്രഭാഷണം നടത്തും. വിവിധ സെഷനുകളിലായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എ.കെ. ബാലന്‍, ഡോ. കെ.ടി. ജലീല്‍, എം.പി.മാരായ പി.കെ. കുഞ്ഞാലിക്കുട്ടി. പി.വി. അബ്ദുല്‍ വഹാബ്, എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ പങ്കെടുക്കും. സെമിനാര്‍, നാടകം, സംസ്ഥാന തല ആലാപന മത്സരം, മാപ്പിള കലകളുടെ അവതരണം, മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ തുടങ്ങിയ പരിപാടികള്‍ നടക്കും. ഫോണ്‍ : 0483 2711432.

ഗതാഗത നിയന്ത്രണം

താമരശ്ശേരി-വരട്ട്യാക്കല്‍ റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി കാരാടി ജങ്ങ്ഷന്‍ മുതല്‍ റോഡിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 17) മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതം കെഎസ്ആര്‍ടിസി യ്ക്ക് സമീപമുളള റോഡിലൂടെ തിരിച്ചു വിട്ടതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
താമരശ്ശേരി-വരട്ട്യാക്കല്‍ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കരുവന്‍പ്പൊയില്‍ ഭാഗത്ത് കലുങ്ക് നിര്‍മ്മിക്കുന്നതിനാല്‍ ഡിസംബര്‍ 20 മുതല്‍ പത്ത് ദിവസത്തേക്ക് വാഹനങ്ങള്‍ പുല്‍പറമ്പ് മുക്ക്-മുക്കിലങ്ങാടി, കരീറ്റിപറമ്പ് വഴി തിരിഞ്ഞ് പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

തിരുത്തല്‍ വിജ്ഞാപനം

കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി ക്ലാര്‍ക്ക് (ബൈ ട്രാന്‍സ്ഫര്‍) തസ്തികയുടെ 2018 ഏപ്രില്‍ രണ്ടിന് നിലവില്‍ വന്ന റാങ്ക് പട്ടികയ്ക്ക് 2019 ഡിസംബര്‍ 17 ന് തിരുത്തല്‍ വിജ്ഞാപനം (ഡിഎസ്എസ് കക(1) 4381/2017) ജില്ലാ ഓഫീസര്‍ അറിയിച്ചു.

നോര്‍ക്ക റുട്ട്സ് മുഖേന കുവൈറ്റിലേയ്ക്ക്വനിത നഴ്സുമാര്‍ക്ക് അവസരം
 കുവൈറ്റിലെ പ്രമുഖ ആശുപത്രി ശൃംഖലയായ റോയല്‍ ഹോം ഹെല്‍ത്തിലേക്ക് വനിത നഴ്സുമാരെ നോര്‍ക്ക റൂട്ട്സ്  മുഖേന തെരഞ്ഞെടുക്കും. അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള വനിത ബി.എസ്.സി/ജി.എന്‍.എം നഴ്സുമാര്‍ക്കാണ് അവസരം. മെഡിക്കല്‍/സര്‍ജിക്കല്‍, എന്‍.ഐ.സിയു, മെറ്റേര്‍ണിറ്റി, ജെറിയാട്രിക്സ് തുടങ്ങിയ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 75,000 രൂപയാണ് വേതനം. താല്പര്യമുള്ളവര്‍  www.norkaroots.org ല്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31.  കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!