Local

ഹര്‍ത്താല്‍; താമരശ്ശേരിയില്‍ കെഎസ്ആര്‍ടിസി ബസ്സിന്റെ ചില്ല് തകര്‍ത്തു

താമരശ്ശേരി പുല്ലാഞ്ഞിവളവില്‍ കെഎസ്ആര്‍ടിസി ബസ്സിന് നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമം. അക്രമത്തില്‍ ബസ്സിന്റെ ചില്ല് തകര്‍ന്നു. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സിന് നേരെയാണ് അക്രമമുണ്ടായത്. സംസ്ഥാനത്ത് ഇന്ന് നടക്കുന്ന ഹര്‍ത്താലില്‍ നിരവധി സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസിക്ക് നേരെ അക്രമം ഉണ്ടായിരുന്നു. കേന്ദ്ര ഗവണ്‍മെന്റിനെതിരെ നടക്കുന്ന സമരത്തില്‍ എന്തിനാണ് കെഎസ്ആര്‍ടിസ് ബസ്സുകള്‍ അക്രമിക്കുന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നും രാവിലെ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. ഹര്‍ത്താലില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് ഹര്‍ത്താല്‍ നടത്തുന്ന പാര്‍ട്ടികളിലെ നേതാക്കളില്‍ നിന്ന് പിഴ ഈടാക്കുമെന്ന് നേരത്തെ പോലീസ് പറഞ്ഞിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!