Local

രാഷ്ട്രീയ ചർച്ചകളും….. സുരേട്ടന്റെ ചൂട് ചായയും….കുന്ദമംഗലത്ത് വേറിട്ട കാഴ്ചകൾപ്രത്യേകത

തദ്ദേശപോര് മുറുകുന്നു. മുന്നണികൾ എല്ലാം പ്രചാരണങ്ങളുടെയും സ്ഥാനർത്ഥി പ്രഖ്യാപനങ്ങളുടെയും തിരക്കിലാണ്.ഉത്തരവാദിത്വത്തോടെ പ്രവർത്തനങ്ങളിൽ മുഴുകി തങ്ങളുടെ മുഴുവൻ സമയവും താൻ വിശ്വസിക്കുന്ന മുന്നണിക്ക് വേണ്ടി ചിലവഴിക്കുന്ന ഒരു പറ്റം കൂട്ടുകാരെ കുന്ദമംഗലത് കാണാൻ സാധിക്കും.വ്യത്യസ്ഥ പ്രസ്ഥാനങ്ങൾ ആണെങ്കിലും അവരുടെ കൂട്ടായുള്ള ചർച്ചകളും സംസാരങ്ങളും അതിന്റെ കൂടെ സുരേട്ടന്റെ ചായ കടയിൽ കൂടിയാകുമ്പോൾ സൊറ പറയാൻ ഇരിക്കുന്നത് രസകാരമായ വേറിട്ട കഴിച്ച തന്നെ.

കുന്ദമംഗളം ഗ്രാമപഞ്ചായത്തിന്റെ മുൻപിൽ പ്രവർത്തിക്കുന്ന സുരേട്ടന്റെ ചായ കട നാളുകളായി രാഷ്ട്രീയ ചർച്ചക്കളുടെ വേദിയായി മാറിയിട്ട്. തദ്ദേശ തിരഞ്ഞെടുപ്പുകാലം അടുക്കുമ്പോൾ പ്രാദേശിക വികസനത്തിന്റെ അടിസ്ഥാന സഭകൾക്കു പുതിയ സമിതികളും ചുമതലക്കാരും അടുത്തമാസം നിലവിൽ വരും. എന്നിരുന്നാലും മത്സരത്തിന്റെ ചൂട് പ്രവർത്തനങ്ങളിൽ ഉണ്ടെങ്കിലും തങ്ങളുടെ സുഹൃദ ബന്ധങ്ങൾ രാഷ്ട്രീയമായി കൂട്ടി കലർത്തുന്നില്ല എന്നതാണ് ഇവരുടെ ചർച്ചകയുടെ പ്രത്യേകത.

തിരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിലുള്ള സംതൃപ്തിയും മുറുമുപ്പും ചർച്ചകളിൽ ഉണ്ടെങ്കിൽ പോലും അതൊക്കെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണെന്ന് മനസിലാക്കാൻ കഴിവുള്ള നേതാക്കൻമാരാണ് ചർച്ചയിലുള്ളത്. പഞ്ചായത്ത്‌ അംഗങ്ങൾ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങൾ , വ്യാപാരികൾഅതേപോലെ സാംസ്കാരിക നായകർ പത്രപ്രവർത്തകർ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ തുടങ്ങി നിരവധി പേരാണ് സുരേന്ദ്രേട്ടന്റെ ചായ കടയിൽ ചർച്ചയിൽ സജീവമാകാൻ എത്തുന്നത്.

അതേസമയം തിരഞ്ഞെടുപ്പ് തദ്ദേശമാണെങ്കിലും പോരിന് ഒട്ടും കുറവില്ല എന്നതാണ് ഇത്തവണ കുന്ദമംഗലത്തെ പ്രത്യേകത. തൊട്ടു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നുണ്ട്. അതിനാൽ തദ്ദേശ തിരഞ്ഞെടുപ്പ് രാഷ്ട്രീയക്കാർക്ക് വെറും ലോക്കലല്ല. പ്രാദേശിക നേതാക്കളുടെ അരങ്ങാണ് തിരഞ്ഞെടുപ്പ് എന്ന ബോധത്തോടെയുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. തുടർ വിജയങ്ങളുടെ ബലത്തിൽ എൽഡിഎഫ്
കൂടുതൽ നേട്ടത്തിനായി ഇറങ്ങുന്നു. എന്നാൽ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള വാശിയും ലക്ഷ്യവും യുഡിഎഫിനും ബിജെപിക്കും മാറ്റ് പാർട്ടികൾക്കുമുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!