കൊച്ചി: ബിജെപിയുടെ മുഖമായിരുന്ന ഒരാള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ ബിജെപിക്കില്ലാത്ത പ്രശ്നമാണ് സിപിഎമ്മിനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. വെറുപ്പിന്റെ രാഷ്ട്രീയം വിട്ട് ഇനിയും ആളുകള്‍ വരും. സന്ദീപ് വാര്യരുടെ പാര്‍ട്ടി പ്രവേശം നേരത്തെ തീരുമാനിച്ച കാര്യമാണെന്നും സന്ദീപിനെ ഒരിക്കലും പിന്നില്‍ നിര്‍ത്തില്ലെന്നും വി.ഡി സതീശന് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് സാദിഖലി തങ്ങളെ വിമര്‍ശിച്ചത് സംഘ്പരിവാറിനെ പ്രീണിപ്പിക്കാനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ഇപ്പോള്‍ ശ്രമിക്കുന്നത്. ആര്‍എസ്എസുകാര്‍ അവിടെത്തന്നെ തുടരണമെന്നാണോ മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോയപ്പോള്‍ പിണറായിക്ക് ചോദ്യങ്ങളുണ്ടായില്ലെന്നും വി.ഡി സതീശന് പറഞ്ഞു.
സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത് ആയുധമാക്കുകയാണ് സിപിഎം. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയത് ന്യൂനപക്ഷങ്ങളില്‍ അമര്‍ഷമുണ്ടാക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം. സന്ദീപ് ഇപ്പോഴും ആര്‍എസ്എസ്സാണെന്നാണ് എ.കെ ബാലന്റെ പ്രതികരണം.