നാദാപുരം:കെ പി സി സി കോഴിക്കോട് പ്രഖ്യാപിച്ച ഫലസ്തീൻ ഐക്യ ദാർഡ്യ റാലി തടയാൻ ശ്രമിച്ചതിന്നു പിന്നിൽ മന്ത്രി മുഹമ്മദ് റിയാസാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ. സി പി എം നടത്തിയ കോഴിക്കോട്ടെ ഫലസ്തീൻ പരിപാടിയിൽ ജന പങ്കാളിത്തം കുറഞ്ഞതിലുള്ള ജാള്യത മറക്കാനാണ് കോൺഗ്രസ് പരിപാടിക്ക് അനുമതി ആദ്യം നിഷേധിച്ചത്. ഭരണകൂടത്തിന്റെ എല്ലാ ഗൂഢാലോചനകളെയും തകർത്തുകൊണ്ട് ഇരുപത്തി മൂന്നിന് കോഴിക്കോട് കടപ്പുറത്തു അരലക്ഷം ജനാധിപത്യ വിശ്വാസികൾ സാമ്രാജ്യത്വത്തിനെതിരെയുള്ള റാലിയിൽ അണിനിരക്കുമെന്ന് പ്രവീൺ കുമാർ പറഞ്ഞു. കോഴിക്കോട്ടെ റാലി വിജയിപ്പിക്കനായി നാദാപുരത്ത് ചേർന്ന സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് അധ്യക്ഷനായി. ഡിസിസി ഭാരവാഹികളായ ആവോലം രാധാകൃഷ്ണൻ. അഡ്വ. പ്രമോദ് കക്കട്ടിൽ. കെ കെ വിനോദൻ നേതാകളായ . അഡ്വ. എ സജീവൻ, കെ പ്രേം ദാസ്, വി വി റിനീഷ് എന്നിവർ സംസാരിച്ചു.