കോഴിക്കോട് ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിലെ ക്രിക്കറ്റ് മത്സരത്തിൽ പയ്യോളി മുൻസിപ്പാലിറ്റി ജേതാക്കളായി. വടകര ബ്ലോക്ക് പഞ്ചായത്തിന് 17 റൺസുകൾക്ക് പരാജയപ്പെടുത്തിയാണ് പയ്യോളി ജേതാക്കളായത്.കോഴിക്കോട് ഫിസിക്കൽ എജുക്കേഷൻ ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകൾ, മുൻസിപ്പാലിറ്റികൾ, കോർപ്പറേഷൻ എന്നിങ്ങനെ ഇരുപത് ടീമുകൾ മത്സരിച്ചു.ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് സമ്മാനങ്ങൾ വിതരണം ചെയ്തു. വൈസ് പ്രസിഡൻറ് അഡ്വ.പി ഗവാസ് കളിക്കാരെ പരിചയപ്പെട്ടു .ജില്ലാ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷാഫി, ഫിനാൻസ് ഓഫീസർ മുനീർ, യുവജനക്ഷേമ ബോർഡ് ജില്ലാ ഓഫീസർ വിനോദൻ പൃത്തിയിൽ എന്നിവർ പങ്കെടുത്തു.