ബെംഗളൂരു: പെൺസുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ എൻജിനിയറിംഗ് വിദ്യാർഥി അറസ്റ്റിൽ. തേജസാണ് അറസ്റ്റിലായത്. കർണാടകയിലെ ഹാസൻ ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത് . തേജസും 21കാരിയായ പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇവർ തമ്മിൽ എപ്പോഴും വഴക്കിടാറുണ്ടായിരുന്നുവെന്നും ഇതാണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നുമാണ് റിപ്പോർട്ട്. പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനെന്ന വ്യാജേന തേജസ് യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.