ലഹരിമരുന്നു കേസിൽ അറസ്റ്റിലായി ജയിലിൽ കിടന്ന ടാറ്റു ആർട്ടിസ്റ്റുകളായ മലയാളി ദമ്പതികൾ വീണ്ടും ലഹരി മരുന്ന് കേസില്‍ പിടിയിൽ.കഴിഞ്ഞ മാർച്ചിലാണ് 7 കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ഇവർ അറസ്റ്റിലാവുന്നത്.കോട്ടയം സ്വദേശി സിഗിൽ വർഗീസ് മാമ്പറമ്പിൽ (32), കോയമ്പത്തൂർ സ്വദേശി വിഷ്ണു പ്രിയ (22) എന്നീ ദമ്പതികളെയാണ് ബംഗളൂരു പൊലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ചെയതത്.ബംഗളൂരു പൊലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ചാണ് ഇരുവരെയും പിടികൂടിയത്. മയക്കുമരുന്ന് കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയശേഷം ഇവര്‍ മയക്കുമരുന്ന് കച്ചവടം തുടർന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ മാർച്ചിലാണ് ഇവരെ ഏഴുകോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം ഹാഷിഷ് ഓയിലുമായി അറസ്റ്റിലായത്.
കൊളജ് വിദ്യാർഥികൾക്കാണ് മയക്കുമരുന്ന് വിൽപന നടത്തി വരുന്നതിനിടെയാണ് സിഗിലും വിഷ്ണു പ്രിയയും ഇവരുടെ സഹായിയുമായ വിക്രവും അറസ്റ്റിലാവുന്നത്. കഴിഞ്ഞ മാർച്ചിൽ ബിടിഎം ലേഔട്ടില്‍നിന്ന് 80 ഗ്രാം ഹാഷിഷ് ഓയിലുമായി വിക്രം പൊലീസിന്റെ പിടിയിലായതോടെയാണ് മയക്കുമരുന്ന് ശൃംഖലയെകുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇയാള്‍ നല്‍കിയ മൊഴിയെത്തുടര്‍ന്ന് വിഷ്ണുപ്രിയയുടെയും സിഗിലിന്റെയും വീട്ടില്‍ പൊലീസ് പരിശോധന നടത്തി ഏഴുകോടിയോളം വിലമതിക്കുന്ന 12 കിലോ ഹാഷിഷ് ഓയില്‍ കണ്ടെത്തുകയായിരുന്നു.
7 കോടിയുടെ ഹാഷിഷുമായി അറസ്റ്റിലായി;ജാമ്യത്തിൽ ഇറങ്ങി വീണ്ടും മയക്കുമരുന്നു കച്ചവടം

