തിരുവനന്തപുരം കോർപ്പറേഷനിൽ കത്ത് വിവാദം കൊഴുക്കുന്നതിനിടെ യൂത്ത് കോൺഗ്രസിനെതിരെ ഫ്ലക്സ് ബോർഡുമായി സിപിഎം. യുഡിഎഫ് ഭരണകാലത്ത് ഉമ്മൻചാണ്ടിക്ക് ഷാഫി പറമ്പിൽ കത്ത് നൽകിയത് പരാമർശിച്ചാണ് പോസ്റ്റർ. കോർപ്പറേഷനിലേക്ക് യൂത്ത് കോൺഗ്രസ് ഇന്ന് മാർച്ച് നടത്താൻ ഇരിക്കെയാണ് സിപിഎം ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.2011-ല്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായി കോണ്‍ഗ്രസിന് വേണ്ടി കോടതിയില്‍ ഹാജരായിട്ടുള്ളയാളിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അയച്ച കത്താണ് സി.പി.എം. പ്രധാന ആയുധമാക്കി ഉയര്‍ത്തിയിരിക്കുന്നത്.എന്താണ് ഷാഫീ.. കത്തൊക്കെ കൊടുത്തൂന്ന് കേട്ടു’ എന്ന് തുടങ്ങിയാണ് ഫ്ളക്സ് ബോര്‍ഡിലെ വാചകം. കത്തിന്റെ പകര്‍പ്പ് ഫ്ളക്സ് ബോര്‍ഡില്‍ പതിപ്പിച്ചിട്ടുമുണ്ട്.ഇതിനുപുറമെ കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി പി.ടി. തോമസിന് അയച്ച ശുപാര്‍ശ കത്ത്, ജോസഫ് വാഴക്കന്‍, ടി.എന്‍. പ്രതാപന്‍, കെ.പി. ധനപാലന്‍, പി.സി. വിഷ്ണുനാഥ്, എ.എ. ഷുക്കൂര്‍, എന്‍. പീതാംബരക്കുറുപ്പ്, ഷാഹിദ കമാല്‍, ഹൈബി ഈഡന്‍, കെ.എന്‍.എ. ഖാദര്‍, എ.പി. അനില്‍കുമാര്‍, സി.പി. ജോണ്‍, എം.എം. ഹസന്‍ തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ ശുപാര്‍ശ കത്തും പുറത്തു വന്നിട്ടുണ്ട്.