കുന്ദമംഗലത്ത് വീണ്ടും തെരുവ് നായ ആക്രമണം.കണ്ടംപിലാക്കിൽ മുഹമ്മദ് അസ്‌ലാൻ എന്ന വിദ്യാർത്ഥിക്കാണ് വിവിധയിടത്ത് നിന്നും രണ്ട് തവണ തെരുവ് നായ ആക്രമണം ഉണ്ടായത്.
സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴിയും രാത്രി കുടുംബ വീട്ടിലേക്ക് പോകും വഴിയുമാണ് കടിയേറ്റത്,വൈകീട്ട് സ്കൂൾ കഴിഞ്ഞ് വരുന്നവഴി കടിക്കാനൊരുങ്ങിയ തെരുവ് നായ സ്കൂൾ ബാഗ് കടിച്ച് പറിച്ചു തുടർന്ന് അസ്‌ലാൻ രാത്രിയോടെ മുക്കം റോഡിൽ നിന്നും കാറിലേക്ക് കയറവെ കാലിന് കടിക്കുകയായിരുന്നു.രാത്രി 8 മണിയോടെയാണ് കടിയേറ്റത്.വിദ്യാർത്ഥി മെഡിക്കൽ കോളേജിൽ ചികിത്സതേടി.ഇന്നലെ ഉച്ചയോടെ ഇതേ സ്ഥലത്ത് വെച്ച് ഒരു കാൽനട യാത്രക്കാരനും നായയുടെ കടിയേറ്റിരുന്നു.