ശബരിമല ദർശനത്തിന് വ്യാഴാഴ്ച്ച മുതൽ സ്പോട്ട് ബുക്കിങ് സൗകര്യം. മുൻകൂർ ബുക്ക് ചെയ്യാത്ത ഭക്തർക്ക് ഈ സംവിധാനം ഉപയോഗിക്കാമെന്നും ഇടത്താവളങ്ങളിൽ സ്പോട്ട് ബുക്കിങ്ങിന് സൗകര്യം ഏർപ്പെടുത്തിയതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്പോട്ട് ബുക്കിങ്ങിന് കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് സർക്കാർ അറിയിച്ചിരുന്നു.ഇടത്താവളങ്ങളിലടക്കം സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ദേവസ്വവും സര്‍ക്കാരും ആലോചിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. എവിടെയൊക്കെ സ്പോട്ട് ബുക്കിങ് സൗകര്യം ലഭ്യമാണെന്നത് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാനും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
ആധാർ, തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് എന്നിവ സ്പോട്ട് ബുക്കിങ്ങിനായി ഉപയോഗിക്കാം. രണ്ട് വാക്സിനെടുത്ത സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ 72 മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. മൊബൈൽ നമ്പർ ഇല്ലാത്തവർക്കും സ്പോട്ട് ബുക്കിങ്ങിന് അവസരമുണ്ട്.