Local News

ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് പിൻഭാഗത്തെ മതിൽക്കെട്ട് ഇടിഞ്ഞ് വീണു;സന്ദർശിക്കാനെത്തിയ മെമ്പർക്കും പരിക്ക്

ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് പിൻഭാഗത്തെ മതിൽക്കെട്ട് ഇടിഞ്ഞ് വീണു.ആശുപത്രിയുടെ നവീകരണത്തിന്റെ ഭാഗമായി നവീകരിച്ച മതിൽകെട്ടാണ് തകർന്ന് വീണത് ഏകദേശം 10 അടിയോളം ഉയരമുള്ള മതിൽ ഇന്നലെ രാത്രിയോടെയാണ് വലിയ ശബ്ദത്തോട് കൂടി വീണതെന്ന് പരിസരവാസികൾ പറഞ്ഞു. രാത്രിയായതിനാൽ ആളപായമില്ല പകൽസമയങ്ങളിൽ നിരവധി ആളുകളും രോഗികളും ഈ പരിസരത്ത് ഉണ്ടാകാറുണ്ട്. നവീകരണ പ്രവർത്തി കഴിഞ്ഞ് ദിവങ്ങൾ തികയും മുൻപേ മതിൽ തകർന്ന് വീണത് നിർമാണത്തിലെ വലിയ വീഴ്ച്ചയാണെന്ന് ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ബാബു നെല്ലൂളി പറഞ്ഞു.അതേസമയം തകർന്ന് ചുറ്റുമതിൽ സന്ദർശിക്കാനെത്തിയ കുന്ദമംഗലം പഞ്ചായത്ത് വാർഡ് മെമ്പർ കെ കെ സി നൗഷാദിന് മതിലിന്റെ മറ്റൊരുചെറിയ ഭാഗം വീണ് പരിക്കേറ്റു, കുന്ദമംഗലം പ്രസ്സ് ക്ലബ് പ്രസിഡന്റ് ഹബീബ് കാരന്തൂർ ഒപ്പമുണ്ടായിരുന്നു.

ഗ്രാമ പഞ്ചായത്തിന്റെ അനാസ്ഥ മൂലമാണ് ഇത്തരം ഒരു അപകടം ഉണ്ടായതെന്ന് യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ സി വി സംജിത് പറഞ്ഞു,ശക്തമായ നടപടികളുമായി യു ഡി എഫ് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . യു ഡി എഫ് പ്രതിനിധികളായ സിവി സംജിത്ത് ,ഒ സലിം ഐ മുഹമ്മദ് കോയ, എൻ എം യുസഫ് ,വി പി സലിം പതിമംഗലം , കെ കെ ശമീൽ ,സിദ്ധിഖ് തെക്കയിൽ ,എം പി മുഹമ്മദ് അലി എന്നിവർ സ്ഥലം സന്ദർശിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!