പാലക്കാട് മലമ്പുഴയിലെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതികൾക്കായുള്ള അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു. കൊലയ്ക്കുശേഷം അക്രമികൾ രക്ഷപ്പെട്ട കാറുകളിൽ ഒരെണ്ണം തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് നിഗമനം. പൊള്ളാച്ചി, കോയമ്പത്തൂർ ഭാഗങ്ങളിലേക്ക് പ്രതികള്‍ രക്ഷപ്പെട്ടിരിക്കാനാണ് സാധ്യത. പ്രതികളെ സഹായിച്ചതായി സംശയിക്കുന്ന മൂന്ന് പേരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്നും കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നാണ് വിവരം.
രു വാഹനം എറണാകുളം ഭാഗത്തേക്കാണ് കടന്നതെന്നും സ്ഥിരീകരിച്ചു. സഞ്ജിത്തിനോട് മുൻ വൈരാഗ്യമുളളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അക്രമി സംഘത്തിന് സഹായം ചെയ്തതായി സംശയമുള്ള മൂന്നുപേരെക്കൂടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഇന്നലെ മൂന്നുപേരെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇവർക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം കണ്ണന്നൂരിൽനിന്ന് കണ്ടെടുത്ത വാളുകളിലുണ്ടായിരുന്ന രക്തക്കറ സഞ്ജിത്തിന്റേതാണോ എന്നറിയാൻ രാസപരിശോധനാ ഫലത്തിനായി അന്വേഷണസംഘം കാത്തിരിക്കുകയാണ്.