Kerala News

‘ജോസഫിന് ചെണ്ടയും ജോസിന് ടേബിൾ ഫാനും’; ‘രണ്ടില’ ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണർ

Two- Leaves' symbol to remain with PJ Joseph group for by- election | PJ  Joseph gets two leaves symbol Election Commission| Jose K Mani

തദ്ദേശതെരഞ്ഞെടുപ്പിൽ കേരള കോൺ​ഗ്രസ് എമ്മിൻ്റെ ചിഹ്നമായ രണ്ടില മരവിപ്പിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ. രണ്ടില ചിഹ്നത്തിനായി ജോസഫ് വിഭാ​ഗവും ജോസ് വിഭാ​ഗവും അവകാശവാദം ഉന്നയിച്ചതോടെയാണ് രണ്ടില ചിഹ്നം മരവിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷണ‍ർ വി.ഭാസ്കരൻ തീരുമാനിച്ചത്.

തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളിലെ വിധിക്ക് വിധേയമായി മാത്രമേ ചിഹ്നം അനുവദിക്കാൻ സാധിക്കൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണ‍ർ വ്യക്തമാക്കി. ചിഹ്നം മരവിപ്പിച്ച സാ​ഹചര്യത്തിൽ ജോസഫ് വിഭാ​ഗവും, ജോസ് വിഭാ​ഗവും ആവശ്യപ്പെട്ട പ്രകാരമാണ് ചെണ്ടയും ടേബിൾ ഫാനും അനുവദിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണ‍ർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കെഎം മാണിയുടെ നിര്യാണത്തെ തുട‍ർന്ന് കേരള കോൺ​ഗ്രസ് പാ‍ർട്ടിയുടെ അവകാശത്തെ ചൊല്ലി പിജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള നിയമപോരാട്ടം ഇപ്പോഴും തുടരുകയാണ്. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചെങ്കിലും ഈ വിധിയെ ചോദ്യം ചെയ്ത് ജോസഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ‘

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!