പാളയം റൂട്ടില്‍ സ്റ്റേജ് കാര്യേജ് വാഹനങ്ങള്‍ക്ക് പെര്‍മിറ്റ്
ഹൈക്കോടതി ഉത്തരവ് പ്രകാരം KL 11 U 411, KL 11 R 7293 സ്റ്റേജ് കാര്യേജ് വാഹനങ്ങള്‍ക്ക് പൂനത്തില്‍ ബസാര്‍ – പാളയം, ഊര്‍ക്കടവ് – പാളയം റൂട്ടുകളില്‍ യഥാക്രമം പക്കാ പെര്‍മിറ്റ് അനുവദിക്കുന്നതിന് നിര്‍ദ്ദേശ സമയക്രമം ആര്‍ടി ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പതിച്ചിട്ടുണ്ട്. എന്തെങ്കിലും പരാതി ബോധിപ്പിക്കാനുണ്ടെങ്കില്‍ ഏഴ് ദിവസത്തിനകം ടൈംഷീറ്റ് സഹിതം ഹാജരാകണമെന്ന് ആര്‍ടിഎ സെക്രട്ടറി അറിയിച്ചു.
എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 21 ന്
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ നവംബര്‍ 21 ന് രാവിലെ 10.30ന് ജില്ലയിലെ സ്വകാര്യ ടെലികോം കമ്പനിയില്‍ ഒഴിവുളള ജിയോ പോയിന്റ് മാനേജര്‍ (യോഗ്യത : ബിരുദം), സെയില്‍സ് ഓഫീസര്‍ (യോഗ്യത : പ്ലസ് ടു) ഒഴിവിലേക്കും സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ഒഴിവുളള ഇന്റര്‍മീഡിയറി (യോഗ്യത : പ്ലസ് ടു) ഒഴിവിലേക്കും മറ്റൊരു സ്വകാര്യ സ്ഥാപനത്തില്‍ ഒഴിവുളള അക്കൗണ്ടന്റ്, അക്കൗണ്ടന്റ് ട്രെയിനി (യോഗ്യത : ബികോം, ടാലി) ഒഴിവിലേക്കും കൂടിക്കാഴ്ച നടത്തുന്നു. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രായപരിധി 35 വയസ്. ഫോണ്‍ : 0495 2370176
സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ സീറ്റൊഴിവ്
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ കമ്പ്യൂട്ടര്‍ കോഴ്സുകളായ ഡി.സി.എ, ഡാറ്റാ എന്‍ട്രി, സി.സി.എ (ടാലി), പി.ജി.ഡി.സി.എ, സി.ടി.ടി.സി, വെബ് ഡിസൈനിങ്ങ് കോഴ്സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് നിശ്ചിത സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0495 2370026, 8891370026.
റേഷന്‍ കാര്‍ഡ് : ഇന്ന്(നവംബര്‍ 18) അപേക്ഷ സ്വീകരിക്കില്ല
ഓണ്‍ലൈനായി ലഭിച്ച അപേക്ഷകള്‍ (ആര്‍.സി.എം.എസ്) അപ്രൂവ് ചെയ്യേണ്ടതിനാല്‍ ഇന്ന് (നവംബര്‍ 18) റേഷന്‍ കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ സ്വീകരിക്കില്ലെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ക്ഷീരകര്‍ഷക പരിശീലനം 21ന്
ബേപ്പൂര്‍ നടുവട്ടത്തുളള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘ഡയറി ഫാമും ലൈസന്‍സിങ്ങ് വ്യവസ്ഥകളും’ എന്ന വിഷയത്തില്‍ നവംബര്‍ 21 ന് രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുള്ള ക്ഷീരകര്‍ഷകര്‍ 8078180809 എന്ന നമ്പറിലേയ്ക്ക് പേരും ഫോണ്‍ നമ്പറും വാട്ട്സാപ്പ് ചെയ്യുക. നവംബര്‍ 20ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.