സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ കാരാട്ട് ഫൈസലിനെ മത്സരിപ്പിക്കില്ലെന്ന് സിപിഎം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വം വലിയ വിവാദമുണ്ടാക്കിയിരുന്നു. അതേതുടര്‍ന്നാണ് ഇപ്പോള്‍ പിന്മാറാന് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനമെന്നാണ് അറിയുന്നത്. മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാന്‍ കഴിയുവെന്നും അത് ലംഘിച്ചാല്‍ പാര്‍ട്ടി ഇടപെടുമെന്നുംസിപിഎം ജില്ലാ സെക്രട്ടറി പി മോഹനന് പറഞ്ഞു
കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനില്‍ നിന്നും കാരാട്ട് ഫൈസല്‍ സ്ഥാനാര്‍ഥിയാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കാരാട്ട് ഫൈസലിനെ സ്വര്‍ണക്കടത്ത് കേസില്‍ ഇഡി ചോദ്യം ചെയ്തിരുന്നു.