Kerala

വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറി,പൊലീസെന്ന് കേട്ടപ്പോൾ യുവാക്കൾ ചതുപ്പിലേക്ക് ചാടി, രക്ഷപ്പെടുത്താൻ അഗ്നിരക്ഷാസേനയെത്തി

എടത്വ: കെ. എസ്. ആർ. ടി. സി. വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ യുവാക്കൾ പൊലീസിനെ കണ്ട് ഭയന്ന് ഓടി ഒടുവിൽ ചതുപ്പിൽ താഴ്ന്നു. ഒന്നര മണിക്കൂറിന് ശേഷം പൊലീസും അഗ്നി രക്ഷാസേനയും ചേർന്ന് ഒരാളെ രക്ഷപ്പെടുത്തി. ഇതിനിടെ മറ്റേയാൾ തനിയെ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. കറുകച്ചാൽ സ്വദേശിയെയാണ് രക്ഷപ്പെടുത്തിയതെന്ന് എടത്വാ പോലീസ് പറഞ്ഞു.

ചങ്ങനാശ്ശേരിയിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ കെ. എസ്. ആർ. ടി. സി. ബസിൽ തിരുവല്ലയിൽ നിന്ന് കയറിയ ഇരുവരും ബസിൽ തുപ്പിയടോയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇത് കണ്ട് വനിതാ കണ്ടക്ടർ ഇവരെ തടയാൻ ശ്രമിച്ചപ്പോൾ ഇവർ കണ്ടക്ടറെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ബസ് എടത്വാ കെഎസ്ആർടിസി ഡിപ്പോയിലെത്തിയപ്പോൾ ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇവരെ ബസിൽ നിന്ന് പിടിച്ചിറക്കുകയായിരുന്നു. തുടർന്ന് ഇരുവരും ഡിപ്പോ ജീവനക്കാരെ അസഭ്യം പറയുകയും കുപ്പിയെടുത്ത് എറിയുകയും ചെയ്തു.

ഇതിനിടെ ആരോ പൊലീസ് വരുന്നുണ്ടെന്നറിഞ്ഞ് പറഞ്ഞതോടെ ഇരുവരും ഡിപ്പോയിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഒടുന്നതിനിടെ ഇവർ സെൻറ് അലോഷ്യസ് കോളേജിന് സമീപമുള്ള ചതുപ്പിലേക്ക് ചാടി. എന്നാൽ, ചതുപ്പിൽ നിന്നും കരയ്ക്ക് കയറാൻ ഇവർക്ക് സാധിച്ചില്ല. തുടർന്ന് ഏതാണ്ട് ഒരു മണിക്കൂറോളം നേരെ ഇവരുവരും ചതുപ്പിൽ പെട്ട് കിടന്നു. ചതുപ്പിൽ നിന്നും ഇരുവരും പുറത്ത് വരാതായതോടെ പൊലീസ് ജെ. സി. ബി. യെത്തിച്ച് ആദ്യം തിരച്ചിൽ നടത്തിയെങ്കിലും ഇവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.

രക്ഷാപ്രവർത്തനത്തിനിടയിൽ തകഴി ഫയർ സ്റ്റേഷനിലെ ഫയർമാൻ പി. കെ. പ്രദീപ് കുമാറിൻറെ കാലിൽ ഉപേക്ഷിക്കപ്പെട്ട സിറിഞ്ച് തറച്ച് കയറി പരിക്കേറ്റു. ഒടുവിൽ ചതുപ്പിൽ പതുങ്ങിക്കിടന്ന ഒരാളെ അതിസാഹസികമായിട്ടാണ് കരയ്ക്കെത്തിച്ചത്. ഇതിനിടെ മറ്റൊരാൾ ഇരുട്ടിൻറെ മറപറ്റി മറുകരയിലെത്തി ബസിൽ കയറി ക്ഷപ്പെട്ടു. തകഴി അഗ്നിരക്ഷാസേനയും എടത്വാ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സി. ഐ. കെ. ബി. ആനന്ദബാബു, എസ്. ഐ. സെബാസ്റ്റ്യൻ ജോസഫ്, പൊലീസ് ഉദ്യോഗസ്ഥരായ ശ്രീകുമാർ, വിജയൻ, സനീഷ്, അഗ്നിരക്ഷാസേനാംഗങ്ങളായ സുമേഷ്, മനുക്കുട്ടൻ, അഭിലാഷ്, രാജേഷ്, അരുൺ, അജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!