വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരം ശക്തമാകുന്നു.നിർമാണവുമായി ബന്ധപ്പെട്ടുള്ള തീരശോഷണം ഉൾപ്പെടെ പ്രശ്നങ്ങൾ ഉന്നയിച്ചും സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ എട്ടു കേന്ദ്രങ്ങളിൽ റോഡ് ഉപരോധിക്കുന്നു. വള്ളങ്ങളുമായി സ്ത്രീകളടക്കമുള്ളവർ ദേശീയപാത ഉപരോധിച്ചതോടെ ഗതാഗതം സ്തംഭിച്ചു. ആറ്റിങ്ങൽ, കഴക്കൂട്ടം, സ്റ്റേഷൻകടവ്, ചാക്ക, തിരുവല്ലം, വിഴിഞ്ഞം, പൂവാർ, ഉച്ചക്കട എന്നിവിടങ്ങളിൽ രാവിലെ എട്ടരയോടെയാണ് ഉപരോധം ആരംഭിച്ചത്. ഇന്ന് വൈകിട്ട് 3 വരെയാണ് ഉപരോധം.ആറ്റിങ്ങലില്‍ സ്ത്രീകള്‍ അടക്കം റോഡില്‍ കുത്തിയിരുന്ന് സമരം നടത്തുകയാണ്.
വിഴിഞ്ഞം തുറമുഖ നിർമ്മാണം;സമരം ശക്തം,ജില്ലയിലെ ആറ് കേന്ദ്രങ്ങളിൽ റോഡ് ഉപരോധം

