പത്തനംതിട്ടയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി വീണ്ടും പീഡനക്കുറ്റത്തിന് അറസ്റ്റിൽ.ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നാലുമാസം റിമാന്‍ഡിലായിരുന്ന ഇയാൾ പതിനേഴുകാരിയെ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് അതേ കുറ്റംചെയ്തതിനാണ് വീണ്ടും അറസ്റ്റിലായത്.സംഭവത്തിൽ പെരിങ്ങാല കരിമുട്ടം കോട്ടൂര്‍ പടിഞ്ഞാറ്റേതില്‍ കണ്ണന്‍ എന്നുവിളിക്കുന്ന ലാലു കൃഷ്ണന്‍(23) ആണ് പന്തളം പൊലീസിന്റെ പിടിയിലായത്.ഒക്ടോബര്‍ 11-ന് രാവിലെ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതായെന്ന് അമ്മ പന്തളം പോലീസില്‍ പരാതി നല്‍കിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവാവിന്റെ വീട്ടില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നു.
ഫേസ്ബുക്ക് സുഹൃത്തിനെ പീഡിപ്പിച്ചു;ജയിലിലായ പ്രതി പുറത്തിറങ്ങി ഇൻസ്റ്റാഗ്രാം സുഹൃത്തിനെ പീഡിപ്പിച്ചതിന് പിടിയിൽ

