കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിക്ക് കുരുക്കുമായി സൗരവ് ഗാംഗുലി.
ധോണി തുടരണമോ വിരമിക്കണമോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് നിയുക്ത ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറയുന്നത്. ഈ മാസം 24-ന് ധോണിയുടെ കാര്യവുമായി ബന്ധപ്പെട്ട് സെലക്ടര്‍മാരുമായി ചര്‍ച്ച ചെയ്യുമെന്നുംം ഗാംഗുലി പറഞ്ഞു.
ബംഗ്ലാദേശിനെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്ക് മുന്‍പായി ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുക എന്നതിനാല്‍ ധോണിയ്ക്ക് ഏറെ നിര്‍ണായകമാണ് ഈ ദിനം.
ബംഗ്ലാദേശിനെതിരെ ടി20യില്‍ ധോണി കളിക്കുമോയെന്ന് കണ്ടറിയണം. ടി20 ലോക കപ്പ് മുന്നില്‍ നില്‍ക്കെ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ടീമിനെ ഒരുക്കാനാണ് സാദ്ധ്യത. ഏകദിന ലോക കപ്പിന് ശേഷം ടീമില്‍ നിന്ന് വിട്ടു നിന്ന ധോണി ഇതുവരെ ഭാവിയെ കുറിച്ചും ഒന്നും പറഞ്ഞിട്ടില്ല.