വെള്ളലശ്ശേരി: എന്‍ഐടി മേഖല എസ്‌കെഎസ്എസ്എഫ് ത്വലബാ കോണ്‍ഫ്രന്‍സ് വെള്ളലശ്ശേരി കെ. കെ ഇബ്‌റാഹീം മുസ്ലിയാര്‍ സ്മാരക ഓഡിറ്റോറിയത്തില്‍ ഒളവണ്ണ അബൂബക്കര്‍ ദാരിമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സയ്യിദ് മുസമ്മില്‍ തങ്ങള്‍ അധ്യക്ഷനായി. അബൂബക്കര്‍ യമാനി പ്രാര്‍ത്ഥന നിര്‍വഹിച്ചു. മഹല്ല് പ്രസിഡന്റ് പി .പി മൊയ്തീന്‍ ഹാജി പതാക ഉയര്‍ത്തി. ഡോ : അബ്ദുസ്സലാം സല്‍മാനി, അബ്ദുള്ളാ മുജീബ് മാസ്റ്റര്‍ കൊടുവള്ളി എന്നിവര്‍ ക്ലാസെടുത്തു.
മുഹമ്മദ് ബാഖവി, സി.എ ശുക്കൂര്‍ സംസാരിച്ചു. സൈതലവി ഖാസിമി, കെ.കെ ശാഫി ഫൈസി പൂവ്വാട്ടുപറമ്പ്, കരീം നിസാമി, ഇസ്സുദ്ദീന്‍ പാഴൂര്‍, കുഞ്ഞിമരക്കാര്‍, എം. പി അബ്ദുറഹിമാന്‍ മാസ്റ്റര്‍, അബ്ദുസ്സലാം ഹാജി, അബ്ദുള്ള ഹാജി, മുസ്തഫ, നിയാസ്, അമീന്‍ ശാഫിദ് എന്നിവര്‍ സംബന്ധിച്ചു. ത്വലബ മേഖല സെക്രട്ടറി കെ.എം അബ്ദുറഹിമാന്‍ കുറ്റിക്കടവ് സ്വാഗതവും മേഖല ട്രഷറര്‍ റഊഫ് മലയമ്മ നന്ദിയും പറഞ്ഞു.