Local

ശാസ്ത്രമേള: സയന്‍സ്, ഗണിതം വിഭാഗങ്ങളില്‍ ആരാമ്പ്രം ഗവ.സ്‌കൂളിന് ഓവറോള്‍ സെക്കന്റ്

കൊടുവള്ളി; കൊടുവള്ളി ഉപജില്ല ശാസ്ത്രമേളയില്‍ സയന്‍സ്, ഗണിതം എന്നീ രണ്ടിനങ്ങളിലും ഓവറോള്‍സെക്കന്റ് നേടി ആരാമ്പ്രം ഗവ: സ്‌കൂള്‍ മികച്ച നേട്ടം സ്വന്തമാക്കി. വര്‍ക്കിംഗ് മോഡലില്‍ ഒന്നും ഗവേഷണ പ്രൊജക്ടില്‍ രണ്ടും കലക്ഷന്‍ വിഭാഗത്തില്‍ മൂന്നും സ്ഥാനങ്ങള്‍ നേടിയതിനോടൊപ്പം ഗണിതത്തില്‍ പസില്‍ ,നമ്പര്‍ചാര്‍ട്ട്, മാഗസിന്‍ ഇനങ്ങളില്‍ ഒന്നാം സ്ഥാനവും സോഷ്യല്‍ സയന്‍സ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനവുംകരസ്ഥമാക്കി.
സയന്‍സ്, ഗണിതം, സാമൂഹ്യ ശാസ്ത്രം എന്നീ മൂന്നിനങ്ങളിലും ക്വിസ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയതും ഈ വിദ്യാലയമാണ്.

വിജയികള്‍ക്കുള്ള ട്രോഫി കൊടുവള്ളി എ.ഇ.ഒ മുരളീകൃഷ്ണനില്‍ നിന്നും സ്‌കൂള്‍ ടീം ഏറ്റു വാങ്ങി. വിജയികളെ സ്‌കൂള്‍ പി.ടി.എ അഭിനന്ദിച്ചു. പി.ടി.എ പ്രസിഡണ്ട് എം.കെ.ഷമീര്‍, വൈസ് പ്രസിഡണ്ട് എ.കെ.ജാഫര്‍, ഹെഡ്മാസ്റ്റര്‍
വി.കെ.മോഹന്‍ദാസ്, സീനിയര്‍ അസിസ്റ്റന്റ് പി.കെ.സജീവന്‍, സയന്‍സ് ക്ലബ് കണ്‍വീനര്‍ കെ.അബ്ദുല്‍ ശുക്കൂര്‍, ഗണിത ക്ലബ്ബ് കണ്‍വീനര്‍ എന്‍ റിജേഷ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കണ്‍വീനര്‍ പി.കെ.ഹരിദാസന്‍, എസ് ആര്‍ ജി കണ്‍വീനര്‍ കെ.ജി ഷീജ, പി.ജയപ്രകാശ് പ്രസംഗിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!