Kerala

വാേട്ടർ പട്ടികയിൽ 23 വരെ പേര് ചേർക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും സെപ്റ്റംബർ 23 വരെ അവസരമുള്ളതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. 2023 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് പൂർത്തിയായവർക്കാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം.

ഇതിനായി കമ്മീഷൻ വെബ്സൈറ്റായ www.sec.kerala.gov.in ലൂടെ അപേക്ഷ സ്വീകരിക്കും. വ്യക്തികൾക്ക് സിറ്റിസൺ രജിസ്ട്രേഷൻ മുഖേനയും അക്ഷയ ജനസേവന കേന്ദ്രങ്ങൾക്ക് ഏജൻസി രജിസ്ട്രേഷൻ മുഖേനയും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

സെപ്റ്റംബർ എട്ടിന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക പ്രകാരം 941 ഗ്രാമ പഞ്ചായത്തുകളിലായി 2,15,63,916 ഉം 87 ഗരസഭകളിലായി 36,51,931 ഉം ആറ് കോർപ്പറേഷനുകളിലായി 24,54,689 ഉം വോട്ടർമാരുണ്ട്.

കരട് വോട്ടർ പട്ടിക പ്രകാരം ഏറ്റവും കൂടുതൽ വോട്ടർമാരുള്ള തദ്ദേശ സ്ഥാപനങ്ങൾ

ഗ്രാമ പഞ്ചായത്ത് -ഒളവണ്ണ (കോഴിക്കോട്) (പുരുഷൻ-25491), സ്ത്രീ-26833, ട്രാൻസ്ജൻഡർ– രണ്ട് ആകെ-52326)

മുനിസിപ്പാലിറ്റി -ആലപ്പുഴ (പുരുഷൻ 63,009, സ്ത്രീ-69,630, ട്രാൻസ്ജൻഡർ-രണ്ട്, ആകെ-132641)
കോർപ്പറേഷൻ-തിരുവനന്തപുരം (പുരുഷൻ-3,85,231), സ്ത്രീ-4,18,540 ട്രാൻസ്ജൻഡർ-എട്ട്, ആകെ-8,03,779)
കുറവ് വോട്ടർമാർ

ഗ്രാമ പഞ്ചായത്ത്- ഇടമലക്കുടി (ഇടുക്കി) (പുരുഷൻ-941, സി-958 ആകെ-1899)

മുൻസിപ്പാലിറ്റി -കൂത്താട്ടുകുളം(ഏറണാകുളം) (പുരുഷൻ-6929, സ്ത്രീ-7593 ആകെ 14522)

കോർപ്പറേഷൻ- കണ്ണൂർ (പുരുഷൻ-85,503, സ്ത്രീ-1,02,024 ആകെ-1,87,527)

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!