കൽപ്പറ്റ/പാലക്കാട്: വയനാട് മുത്തങ്ങയിലും പാലക്കാട് വാളയാറിലും മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. മുത്തങ്ങയിൽ 338ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. സംഭവത്തിൽ കോഴികോട് മാങ്കാവ് സ്വദേശി അരുൺകുമാർ, കുന്ദമംഗലം സ്വദേശി സജിത്ത് കെ.വി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മൈസൂർ-കോഴിക്കോട് ബസിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വാളയാർ ചെക്ക് പോസ്റ്റിൽ 6.5 ഗ്രാം എംഡിഎംഎയുമായി ഇടുക്കി സ്വദേശി ഡെന്നി ബേബിയെന്നയാളാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്ന് ചേർത്തലയ്ക്ക് പോവുകയായിരുന്നു എസി എയർ ബസിൽ കടത്താൻ ശ്രമിക്കുകയായിരുന്നു ഇയാൾ.

