ഗവർണറും സർക്കാരും തമ്മിലുള്ള പോര് കടുക്കുന്നു.മൂന്ന് വർഷം മുൻപ് തനിക്കെതിരെ വധശ്രമമുണ്ടായെന്നും അന്ന് കേസെടുക്കുന്നതിൽ നിന്നും പൊലീസിനെ മുഖ്യമന്ത്രി വിലക്കിയെന്നും ഗവർണർ തുറന്നടിച്ചു,കണ്ണൂരിൽ തനിക്കെതിരെ നടന്നത് ആസൂത്രിത ഗൂഢാലോചനയാണെന്നും എല്ലാത്തിനും കൈയ്യിൽ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് എന്തുകൊണ്ട് കേസ് രജിസ്റ്റർ ചെയ്തില്ലയെന്നും ആഭ്യന്തര ആരുടെ കൈയ്യിൽ ആണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു,മുഖ്യമന്ത്രി കർട്ടന്റെ മറനീക്കി തനിക്കെതിരെ നേർക്കുനേർ വന്നതിൽ സന്തോഷമുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. കേസിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു.മുഖ്യമന്ത്രിക്ക് കത്തയച്ചാലോ ഫോൺ വിളിച്ചാലോ മറുപടിയില്ലസർവകലാശാല ഭരണത്തിൽ ഇടപെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി നൽകിയ കത്ത് മറ്റന്നാൾ പുറത്തുവിടുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. യോഗ്യതയില്ലാത്തവരെ വാഴ്സിറ്റിയിൽ തുടരാൻ അനുവദിക്കില്ല. വാഴ്സിറ്റികൾ ജനങ്ങളുടേതാണ് അല്ലാതെ കുറച്ചു കാലം ഭരണത്തിലിരിക്കുന്നവരുടേതല്ല.