നയതന്ത്ര പാഴ്‌സൽ വഴി മത ഗ്രന്ഥങ്ങൾ വിതരണം ചെയ്ത സംഭവത്തിൽ മന്ത്രി കെ.ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യൽ പൂർത്തിയായി. കൊച്ചിയിലെ ഓഫിസിൽ വച്ചാണ് ചോദ്യം ചെയ്യൽ നടന്നിരുന്നത്. രാവിലെ ആറ് മണിക്കാണ് മന്ത്രി എൻഐഎ ഓഫിസിലെത്തിയത്. സ്വകാര്യ വാഹനത്തിലാണ് മന്ത്രി എത്തിയത്.
എൻഐഎ ഓഫീസിനു മുൻപിലുള്ള പ്രതിഷേധക്കാരെ പോലീസ് മാറ്റി. കൂടുതൽ സുരക്ഷാ പ്രദേശത്ത് പോലീസ് ഒരുക്കുകയാണ്.

