മന്ത്രി കെ ടി ജലീലിന്റെ ചോദ്യം ചെയ്യൽ ഉച്ചയ്ക്ക് ശേഷവും തുടരും. രാവിലെ ആറ് മണിയോടെ എൻഐഎ ഓഫീസിൽ ഹാജരായ ജലീലിനെ എട്ട് മണിയോടെയാണ് ചോദ്യം ചെയ്ത് തുടങ്ങിയത്. ജലീലിന്റെ ചോദ്യം ചെയ്യൽ അഞ്ചാം മണിക്കൂളിലേക്ക് നീളുകയാണ്.
മുൻ എംഎൽഎ എ എം യൂസഫിന്റെ കാറിലാണ് മന്ത്രി എത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എൻഐഎ ഓഫീസിൽ എത്തിയിരിക്കുന്നത്. നേരത്തേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ജലീലിനെ ചോദ്യം ചെയ്തിരുന്നു.

